തിരുവാര്‍പ്പ്: സംസ്ഥാനത്തിപ്പോള്‍ ഭരണസ്തംഭനമാണെന്നും പദ്ധതി വിഹിതം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഗ്രാമപ്പഞ്ചായത്തുകളെ തകര്‍ക്കുകയാണെന്നും കെ.പി.സി.സി. വക്താവ് ജോസഫ് വാഴയ്ക്കന്‍. കോണ്‍ഗ്രസ് തിരുവാര്‍പ്പുമണ്ഡലം കമ്മിറ്റി തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അധ്യക്ഷത വഹിച്ചു.

ലൈഫ് ഭവനപദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തുക, അപേക്ഷ നല്‍കി ഒരുവര്‍ഷം കഴിഞ്ഞും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം നടത്തിയത്. കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ജി.ഗോപകുമാര്‍, നീണ്ടൂര്‍ മുരളി, ചെങ്ങളം രവി, പി.എന്‍.ഹരിദാസ്, വി.എ.വര്‍ക്കി, മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.