തിരുവാര്‍പ്പ്: എ.കെ.സി.എച്ച്.എം.എസ്. 17-ാം നമ്പര്‍ തിരുവാര്‍പ്പ് ശാഖയുടെ പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് എ.ജെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഷാജി, കെ.സജീവ്, ജനാര്‍ദനന്‍, സജിന്‍ എന്നിവര്‍ പ്രസംഗിച്ചു.അഷ്ടമംഗല ദേവപ്രശ്‌ന പരിഹാരക്രിയ നാളെ

അരീപ്പറന്പ്:
മഹാദേവക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായി മഹാമൃത്യുഞ്ജയ ഹോമം ചൊവ്വാഴ്ച രാവിലെ 8ന് നടക്കും. താഴ്മണ്‍മഠം കണ്ഠര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും.സമരം ഒത്തുതീര്‍പ്പായി

കാട്ടയം:
ലോട്ടറി മൊത്തവ്യാപാരികള്‍ക്കെതിരേ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘം(ബി.എം.എസ്.) നടത്തിയ സമരം ഒത്തുതീര്‍ന്നു. ലോട്ടറി മൊത്തവ്യാപാരികളുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റില്‍ വര്‍ധിപ്പിച്ച തുക പിന്‍വലിച്ചതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.