തിരുവാര്‍പ്പ്: പുതുതായി പണിതീര്‍ത്ത ചിറയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ദേവിവിഗ്രഹപ്രതിഷ്ഠ ഞായറാഴ്ച നടക്കും. മുഹമ്മ ബൈജുദാസ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 11.46നും 11.58നും ഇടയ്ക്കാണ് പ്രതിഷ്ഠാകര്‍മം. ശ്രീകോവിലിനു മുകളിലെ താഴികക്കുട പ്രതിഷ്ഠ ശനിയാഴ്ച വൈകീട്ട് നടത്തി. ഇതോടൊപ്പം നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ് പ്രതിഷ്ഠയും നടത്തും.അപേക്ഷ ക്ഷണിച്ചുഏറ്റുമാനൂര്‍:
പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് മൂന്നാംബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 9947184770.നായ്ക്കളെ സൗജന്യമായി ദത്തെടുക്കാംകോട്ടയം:
രണ്ടു മാസം മുതല്‍ രണ്ട് വയസ്സുവരെ പ്രായമുള്ളതും പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തതുമായ നായ്ക്കളെ കോട്ടയത്തെ ഫ്രണ്ട്‌സ് ഓഫ് ആനിമല്‍സ് ദത്ത് നല്‍കും. സൗജന്യമായാണിത്. കോടിമത വെറ്റ്‌സ് ഹോമില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ് പരിപാടി. വിവരങ്ങള്‍ക്ക് ഫോണ്‍: 9745250670, 9544114422.