കോട്ടയം: ഓടിക്കൊണ്ടിരുന്ന പരശുറാം എക്‌സ്​പ്രസ്‌ െട്രയിനില്‍ പാമ്പിനെ കണ്ടെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞതോടെ മറ്റുള്ളവരും അങ്കലാപ്പിലായി. ബുധനാഴ്ച നാലുമണിയോടെ തിരുവനന്തപുരത്തേക്കുള്ള െട്രയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ പാന്പിനെ കണ്ട് നിലവിളിച്ച് പരിഭ്രാന്തി പരത്തിയത്.
 
പാന്പിനെ കണ്ടതും എ.സി. സിറ്റിങ് കോച്ചിലെ യാത്രക്കാര്‍ എല്ലാവരും സീറ്റില്‍ ചമ്രംപടിഞ്ഞ് ഇരിക്കാന്‍ തുടങ്ങി. പലര്‍ക്കും കാല്‍ നിലത്ത് കുത്താന്‍ ഭയമായി. അതോടെ പാന്പിനെ കണ്ടെത്താനുള്ള ശ്രമമായി പലരും. െട്രയിന്‍ ഏറ്റുമാനൂര്‍ എത്തിയതും സുരക്ഷാ ഉദ്യോഗസ്ഥര്‍ െട്രയിന്‍ അല്പനേരം സ്റ്റേഷനില്‍ പിടിച്ചിട്ട് പാന്പിനെ കണ്ടെത്താന്‍ ശ്രമിച്ചു. എങ്കിലും പാന്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ സമയം പിടിച്ചിടാന്‍ കഴിയാത്തതിനാല്‍ അധികംകഴിയുംമുന്പ്‌ െട്രയിന്‍ യാത്ര തിരിക്കുകയായിരുന്നു.