പൊന്‍കുന്നം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത് ചക്കപ്പഴം അകത്തു വീണു. ഹാന്‍ഡിലില്‍ ചക്കപ്പഴം പതിച്ചെങ്കിലും അപകടമുണ്ടാവാതെ ഓട്ടോറിക്ഷ പെട്ടെന്ന് നിര്‍ത്താന്‍ ഡ്രൈവര്‍ മനഃസാന്നിധ്യം കാണിച്ചതോടെ ആര്‍ക്കും പരിക്കില്ല. പൊന്‍കുന്നം സ്റ്റാന്‍ഡിലെ കാവാലിമാക്കല്‍ എസ്. റെജീഫിന്റെ ഓട്ടോറിക്ഷ യാത്രക്കാരുമായി പോകുമ്പോള്‍ 19-ാം മൈലില്‍ വെച്ചാണ് ബുധനാഴ്ച ഉച്ചക്ക് അപകടമുണ്ടായത്.