ഈര: കാടുകയറിയ നിലയിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണിയാകുന്നു. ഈര ക്ഷേത്രത്തിനും ഹൈസ്‌കൂളിനും സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ആണ് കാടുകയറിക്കിടക്കുന്നത്. സംരക്ഷണത്തിന്റെ ഭാഗമായി അധികൃതര്‍ കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഈ വേലിയും കാടുകയറി നില്‍ക്കുന്ന നിലയിലാണ്.

ഈ ഭാഗത്തെ വളവിന് സമീപത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളത്. ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ക്കായി അധികൃതര്‍ ഇവിടെ വന്നുപോകുന്നുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉണ്ട്.
 
തീരെ വീതി കുറഞ്ഞ വഴിയില്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്ന നിലയിലാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇതുമൂലം അപകടസാധ്യത ഉണ്ടാകുന്നു.