ാലാ: മതനിരപേക്ഷതയുടെ പേരില്‍ ഭീകരതയെ വെള്ളപൂശാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കെ.ടി.ജയകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രണയം നടിച്ച് വിവാഹം നടത്തി മതം മാറ്റവും ഭീകരതയും വളര്‍ത്തുകയാണ്. സര്‍ക്കാര്‍ ഭൂമിയും കായലും കൈയേറുന്നവരെ എം.പി.യും എം.എല്‍.എ.യുമാക്കി ഒപ്പം നിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. മേഖലാ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, കെ.പി.സുരേഷ് കുമാര്‍, എന്‍.കെ.ശശികുമാര്‍, ലിജിന്‍ ലാല്‍, സോമശേഖരന്‍ തച്ചേട്ട് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിക്ക് മുന്നോടിയായി കൊട്ടാരമറ്റത്ത് നിന്ന് പാലാ ടൗണിലേക്ക് റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.