പാലാ: സി.പി.ഐ. പാലാ മണ്ഡലത്തിലെ ലോക്കല്‍ സമ്മേളനങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. 12, 13 തീയതികളില്‍ നടക്കുന്ന മരങ്ങാട്ടുപള്ളി ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുഗതന്‍ ഉദ്ഘാടനം ചെയ്യും.

13-ന് നടക്കുന്ന പൊതുസമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 17, 18 തീയതികളില്‍ നടക്കുന്ന ഭരണങ്ങാനം ലോക്കല്‍ സമ്മേളനം നടക്കും. 18ന് നടക്കുന്ന പൊതുസമ്മേളനം എല്‍ദോ എബ്രാഹം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 18, 19 തീയതികളില്‍ നടക്കുന്ന കരൂര്‍ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി.ബി. ബിനുവും 19-ന് നടക്കുന്ന പൊതുസമ്മേളനം എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇദേഷ് സുധാകരനും ഉദ്ഘാടനം ചെയ്യും. കിടങ്ങൂര്‍ ലോക്കല്‍ സമ്മേളനം 19, 20 തീയതികളില്‍ നടക്കും. പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും 20-ന് നടക്കുന്ന പൊതുസമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്യും. 22, 23 തീയതികളില്‍ നടക്കുന്ന കൊഴുവനാല്‍ ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി ആര്‍. സുശീലനും 23-ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളില്‍ നടക്കുന്ന പാലാ ലോക്കല്‍ സമ്മേളന പ്രതിനിധി സമ്മേളനം കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ചിത്രഭാനുവും 27-ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന കമ്മറ്റിയംഗം ആര്‍. ശശിയും ഉദ്ഘാടനം ചെയ്യും. ഡിസം. 3, 4 തീയതികളില്‍ നടക്കുന്ന രാമപുരം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും, 4-ന് നടക്കുന്ന പൊതുസമ്മേളനം ബിനോയ് വിശ്വവും ഉദ്ഘാടനം ചെയ്യും.