ഏറ്റുമാനൂര്‍: ജ്ഞാനം ഈശ്വരനെക്കുറിച്ചുള്ള അറിവാണെന്നും അത് കര്‍മയോഗം കൊണ്ടും അഭ്യാസയോഗംകൊണ്ടും വളര്‍ത്തിയെടുക്കാമെന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. എറ്റുമാനൂരില്‍ നടക്കുന്ന സനാതന ഭാഗവതസപ്താഹയജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈശ്വരന്‍ ഉണ്ടെന്ന് വിശ്വസിക്കുകയല്ല ഈശ്വരനുണ്ടെന്ന ബോധമാണ് വേണ്ടതെന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ആധ്യാത്മിക നവോഥാന സമിതിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സപ്താഹം എട്ടിന് സമാപിക്കും.