ഗാന്ധിനഗര്‍(കോട്ടയം): ആരോഗ്യസര്‍വകലാശാല മധ്യകേരള മെഡിക്കല്‍ കലോത്സവത്തില്‍ 124 പോയിന്റോടെ കോട്ടയം മെഡിക്കല്‍ കോളേജ് ജേതാക്കളായി. തൃശ്ശൂര്‍ പി.എന്‍.എന്‍.എം. ആയുര്‍വേദ കോളേജാണ് രണ്ടാമത്‚. 84 പോയിന്റ്. കലാപ്രതിഭയായി കോട്ടയം മെഡിക്കല്‍ കോളേജിലെ അരുണ്‍ എസ്.ടോണിയോയും കലാതിലകമായി പാലക്കാട്, ശാന്തിഗിരി ആയുര്‍േവദ കോളേജിലെ എം.ആര്‍.അഞ്ജനയും തിരഞ്ഞെടുക്കപ്പെട്ടു.

സമാപനച്ചടങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍, ആരോഗ്യസര്‍വകലാശാലാ ചെയര്‍മാന്‍ സഞ്ജയ് മുരളി, ഡോ. ലക്ഷമി, യൂണിയന്‍ ചെയര്‍മാന്‍ രണ്‍ദീപ് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി.