കോട്ടയം: കടല്‍മീനുകള്‍ ഒഴിഞ്ഞ് മത്സ്യമാര്‍ക്കറ്റ്. മലയാളിയുടെ ഇഷ്ടമീനുകളിലൊന്നായ നാടന്‍ മത്തിയും അയലയും പലയിടത്തും കിട്ടാനേയില്ല. കിട്ടുന്നതാകട്ടെ ദിവസങ്ങളായി ഐസിട്ട് വെയ്ക്കുന്ന മീനുകള്‍. അതിനൊക്കെ റെക്കാര്‍ഡ് വിലയും. മത്തിക്ക് 180 രൂപ വിലയാകുേന്പാള്‍ അയല വില 250-നും 300-നും ഇടയില്‍ എത്തിനില്‍ക്കുന്നു. പ്രധാനമായും തിരുവനന്തപുരം, കന്യാകുമാരി, നീണ്ടകര, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള മീനിന്റെ വരവ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൂര്‍ണമായും നിലച്ചു. ഇപ്പോള്‍ മുംബൈ, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നെത്തുന്ന മീനുകളാണ് വില്‍ക്കുന്നത്. വിപണിയില്‍ നാടന്‍ മത്തിക്ക് പകരം ഒമാന്‍ മത്തിയാണ് കൂടുതലായുള്ളത്.

ശബരിമല തീര്‍ത്ഥാടനം, 25 നോയന്പ് എന്നിവ മൂലം മത്സ്യങ്ങളുടെ വലിയ വില അല്പം കുറഞ്ഞ സമയത്താണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വില കുതിച്ചുയര്‍ന്നത്. കിലോയ്ക്ക് 80-100 രൂപയുണ്ടായിരുന്ന മത്തി വിലയാണ് നിലവില്‍ 180 ആയി ഉയര്‍ന്നിരിക്കുന്നത്. അയലയ്ക്ക് 160 രൂപയും കിളിമീന് 60 രൂപയുമേയുണ്ടായിരുന്നുള്ളൂ. നിലവില്‍ കിളിമീന് 150 രൂപ വിലയുണ്ട്.

മീനുകളില്‍ പലതും നിലവാരം കുറഞ്ഞതാണെന്ന് കച്ചവടക്കാര്‍തന്നെ പറയുന്നു. പലരും ഐസിട്ട് ശേഖരിച്ചുവെച്ചിരിക്കുന്ന മീനുകളാണ് വില്‍ക്കുന്നത്. ഇനി എന്നുമുതല്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുമെന്നതിനെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ കൃത്യമായ മറുപടി പറയുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. എങ്കിലും ക്രിസ്മസ്, പുതുവര്‍ഷം പോലെയുള്ള ആഘോഷക്കാലം മുന്നില്‍കണ്ട് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ കടല്‍ത്തീരങ്ങളില്‍നിന്ന് മീന്‍ എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് കച്ചവടക്കാര്‍. വില ഉയര്‍ന്നതോടെ മത്തി വറുത്തത് കൂട്ടി ഊണ് കൊടുക്കുന്ന ചെറിയ ഹോട്ടലുകളില്‍നിന്ന് മീന്‍ വറുത്തത് ഔട്ട്. പകരം പലരും ചിക്കന്‍ കറിയാണ് നല്‍കുന്നത്.

ഹിറ്റ് ചാര്‍ട്ടില്‍ നാടന്‍ മീന്‍കടല്‍മീനുകളുടെ വില വര്‍ധിച്ചപ്പോള്‍ പ്രിയമേറിയത് കായല്‍-ആറ്റ് മീനുകള്‍ക്കാണ്. വില വര്‍ധിക്കാത്തതിനാല്‍ വളര്‍ത്തുമീനുകളും വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നു. കായല്‍-ആറ്റ് മീനുകള്‍ക്ക് ഉപയോഗം കൂടിയതോടെ വില വര്‍ധിച്ചെന്ന് മാത്രം. കായല്‍-വളര്‍ത്തുമീനുകളുടെ വില (ബ്രായ്കറ്റില്‍ പഴയ വില)*മൊരശ്-220 (250)

*കരിമീന്‍-450-500(400)

*കട്‌ല-150

*കൂരിവാള-100(80)

മത്സ്യഫെഡിലും മത്തിയില്ലജില്ലയില്‍ മത്സ്യഫെഡിന്റെ പത്തോളം വില്‍പ്പനകേന്ദ്രങ്ങളില്‍ പലയിടത്തും മത്തി, അയല, കിളിമീന്‍ എന്നിവ കിട്ടാനില്ല. മത്സ്യഫെഡിന്റെ ഫാമുകളില്‍ വളര്‍ത്തുന്ന ഗിഫ്ട് ഫിലോപ്പിയ, പരവ എന്നിവയ്ക്ക് വിലവര്‍ധനയില്ല. ഇവയ്ക്ക് യഥാക്രമം 260, 340 രൂപയാണ് വില. ഇവിടെ ലഭ്യമായ മറ്റ് മീനുകള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. അവയുടെ വില(ബ്രായ്ക്കറ്റില്‍ പഴയ വില)*ചെമ്മീന്‍-400(360)

*കക്ക-90(70)

*കായല്‍ കാളാഞ്ചി-670(560)

*കുമരകം കരിമീന്‍-500(380)

*നെയ്മീന്‍-650(450)