കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പുതിയ അത്യാഹിത വിഭാഗം, സ്ത്രീകളുടെ വാര്‍ഡിലെ നവീകരിച്ച ഒ.പി., ഹീമോഫീലിയ വാര്‍ഡ്, ഗൈനക്കോളജി വിഭാഗം, പുതിയ മോര്‍ച്ചറി ബ്ലോക്ക് എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കൂടാതെ 11.5 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന ലീനിയര്‍ ആക്‌സിലറേറ്ററിന്റെ ശിലാസ്ഥാപനവും 525 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി.സുധാകരന്‍, കെ.രാജു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.