കോട്ടയം: മലയാളിയുടെ വാനമ്പാടി കെ.എസ്.ചിത്ര ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പാട്ട് വീണ്ടും പാടി. അഞ്ജനശിലയില്‍ ആദിപരാശക്തി അമ്മേ... കുമാരനല്ലൂരമ്മേ... പലതവണ കേട്ടിട്ടും മതിവരാതെ വീണ്ടും കേള്‍ക്കാനെത്തിയവരുടെ മനസ്സില്‍ ആ പാട്ട് അലിഞ്ഞുചേര്‍ന്നു. കെ.എസ്.ചിത്രയുടെ ശബ്ദമാധുര്യത്തില്‍ കുമാരനല്ലൂര്‍ ക്ഷേത്രപരിസരം നിശ്ശബ്ദമായി. പാടിത്തീര്‍ന്നപ്പോള്‍ ആര്‍ത്തിരമ്പുന്ന കടല്‍ പോലെ കൈയടി അലയടിച്ചുയര്‍ന്നു.
പാട്ടിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് കെ.എസ്.ചിത്ര കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെത്തി ആ പാട്ട് പാടിയത്. പാട്ടെഴുതിയ എ.വി.വാസുദേവന്‍ പോറ്റിയും സംഗീതം നല്കിയ കെ.ജി.ജയനും(ജയവിജയ) പാട്ട് ആസ്വദിച്ച് വേദിയിലിരുന്നു. കുമാരനല്ലൂരമ്മയുടെ മഹിമ പാട്ടിലൂടെ നാടെങ്ങുമെത്തിച്ച മൂന്നുപേരെയും ഒരുമിച്ച് ഒരു വേദിയിലെത്തിച്ചാണ് പാട്ടെഴുത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചത്. കെ.ജി.ജയനും ഭക്തിഗാനങ്ങള്‍ പാടി. അഞ്ജനശിലയിലുള്ള വിഗ്രഹമാണ് കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലേത്. മൃദുലവിഗ്രഹമായതിനാല് ചന്ദനംചാര്ത്തില്ല. വെടിക്കില്ലാത്തതുള്പ്പെടെ നിരവധി പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. 1992-ല്‍ എഴുതി 93-ല്‍ ദേവീഗീതം എന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലാണ് മൂകാംബികദേവിയെക്കുറിച്ചുള്ള ആദ്യ പാട്ടിനു ശേഷം രണ്ടാമതാണ് ഇത് ഉള്‍പ്പെടുത്തിയത്. ആനന്ദഭൈരവി രാഗത്തിലാണ് കെ.ജി.ജയന് സംഗീതം പകര്‍ന്നത്. ചെന്നൈയിലായിരുന്നു റെക്കോഡിങ്. ഒന്‍പത് പാട്ടുകളുള്ള കാസറ്റില്‍ ചോറ്റാനിക്കരയമ്മ, പാറമേക്കാവിലമ്മ തുടങ്ങിയ ദേവീസ്തുതികളാണ്.