കോട്ടയം: ആചാര്യനിര്‍ദേശങ്ങള്‍ യഥാവിധി പാലിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തില്‍ പ്രദോഷ ശ്രീബലി നടത്താമെന്ന് ഒറ്റരാശി ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ജ്യോതിഷി ഇടവട്ടം ഗോപിനാഥന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച പ്രശ്‌നചിന്ത നടന്നത്.

ക്ഷേത്രത്തിന് തച്ചുശാസ്ത്ര പരിശോധനയും ജീര്‍ണതാപരിഹാരവും നിര്‍ദേശിച്ചിട്ടുണ്ട്. ദേവപ്രശ്‌ന ചടങ്ങില്‍ തന്ത്രി കണ്ഠര് മോഹനര്, മേല്‍ശാന്തി അണലക്കാട്ടില്ലം സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഉപദേശകസമിതി പ്രസിഡന്റ് ടി.സി.രാമാനുജം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എന്‍.ശ്രീകുമാര്‍, സെക്രട്ടറി ജയകുമാര്‍ തിരുനക്കര തുടങ്ങിയവര്‍ സന്നിഹിതരായി.