കോട്ടയം: രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുക, പട്ടികവിഭാഗ വികസനനയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് തിരിച്ച കെ.പി.എം.എസ്. ഭൂ അധിനിവേശയാത്രയ്ക്ക് കോട്ടയത്ത് വരവേല്‍പ്പ്.

കെ.പി.എം.എസ്. കോട്ടയം, ചങ്ങനാശ്ശേരി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ തിരുനക്കര ഗാന്ധിസ്‌ക്വയറിലായിരുന്നു സ്വീകരണം. കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ മുട്ടപ്പള്ളി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, കോട്ടയം യൂണിയന്‍ സെക്രട്ടറി എന്‍.കെ.റെജി, സംസ്ഥാന വൈസ്​പ്രസിഡന്റ് കെ.ബിന്ദു, കോട്ടയം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.