കോട്ടയം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ്. പടയൊരുക്കം രാഷ്ട്രീയപ്രചാരണജാഥ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

യു.ഡി.എഫ്. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഭരണം ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 22, 23 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തുന്ന പടയൊരുക്കം രാഷ്ട്രീയ പ്രചാരണ ജാഥയുടെ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള സ്വാഗതസംഘം മീറ്റിങ്ങുകള്‍ ഞായറാഴ്ച തുടങ്ങും. ഞായറാഴ്ച പൂഞ്ഞാര്‍, പുതുപ്പള്ളി, തിങ്കളാഴ്ച കടത്തുരുത്തി, പാലാ, കോട്ടയം, ചൊവ്വാഴ്ച വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, നവംബര്‍ രണ്ടിന് ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ യോഗം നടക്കും.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, പി.എ.സലിം, മുസ്!ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം.സലിം, കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി യുജിന്‍ തോമസ്, ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.