കോട്ടയം: എല്‍.ഡി.എഫ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) പാര്‍ട്ടിയിലേക്ക് ഡീക്കന്‍ തോമസ് കയ്യത്രയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ സ്‌കറിയാ തോമസ് അധ്യക്ഷതവഹിച്ചു.
ലയനസമ്മേളനം എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ സ്‌കറിയാ തോമസ് കേരള കോണ്‍ഗ്രസ് പതാക ഡീക്കന്‍ തോമസ് കയ്യത്രയ്ക്ക് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സണ്‍ സില്‍ജി പൗലോസ്, ജനറല്‍ സെക്രട്ടറി ശരണ്‍ ജെ.നായര്‍, ജില്ലാ പ്രസിഡന്റ് സതീഷ്, അജിത് പീടികയില്‍, ശ്രീലക്ഷ്മി, ഷീജാ ഷാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.