കറുകച്ചാല്‍: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി അമിതവേഗത്തില്‍പോയവാന്‍ മതിലില്‍ ഇടിച്ചുകയറി. വിദ്യാര്‍ഥികള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ മാന്തുരുത്തി മൂലേക്കുന്നേല്‍ വീട്ടില്‍ റോജ (45)നെകറുകച്ചാല്‍ പോലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ നെടുംകുന്നം മാണികുളം-മാന്തുരുത്തി റോഡിലായിരുന്നു അപകടം. നെടുംകുന്നം സെന്റ് തെരോസാസ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി മാന്തുരുത്തി ഭാഗത്തേക്ക് പോകുമ്പോള്‍ വാഹനം ചോന്നാത്ത് പി.ജെ.ജോസഫിന്റെ വീടിന്റെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. മതില്‍ ഭാഗികമായി തകര്‍ത്ത്

വാഹനത്തിന് കേടുപാടു സംഭവിച്ചിട്ടും, കുട്ടികള്‍ ബഹളം വച്ചിട്ടും റോജന്‍ വാഹനം നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ ഓടിച്ചു കൊണ്ടു പോയി. തുടര്‍ന്ന് വിദ്യാര്‍ഥികളെ ഇയാളുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കയറ്റി കൊണ്ടു പോകുവാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റ നേതൃത്വത്തില്‍ കുട്ടികളെ വീട്ടില്‍ എത്തിച്ചു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുവാനുള്ള നടപടി സ്വീകരിച്ചതായി കറുകച്ചാല്‍ എസ്.ഐ. ജര്‍ലിന്‍ സ്‌കറിയ പറഞ്ഞു.