കാഞ്ഞിരപ്പള്ളി: ഡല്‍ഹി ഗ്ലോബല്‍ അച്ചീവേഴ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച വിദ്യാഭ്യാസ, പരിസ്ഥിതി പ്രവര്‍ത്തകനുള്ള പുരസ്‌കാരം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലിന്. കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് നടപ്പാക്കിയ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് കൂടി കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ഏപ്രില്‍ 30ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.