ഇളങ്ങുളം: ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയായ പാലാ-പൊന്‍കുന്നം റോഡില്‍ ഇടത്താവളമായി ഇളങ്ങുളം ശാസ്താക്ഷേത്രം വിപുലമായ സൗകര്യങ്ങളോടെ ഒരുങ്ങി.

മറുനാടന്‍ തീര്‍ഥാടകര്‍ ഏറെയാശ്രയിക്കുന്ന ഇടത്താവളമാണിത്. അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വിരിപ്പന്തലുണ്ട്. വിശാലമായ ക്ഷേത്രമൈതാനം പാര്‍ക്കിങ്ങിനായി വിട്ടു നല്‍കും. ശൗചാലയങ്ങളുമുണ്ട്. അന്നദാനം, കുടിവെള്ള വിതരണം എന്നിവയുമുണ്ടാവും.

ജനകീയ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് അന്നദാനം. അമൃതകലശമേന്തിയ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പേട്ടകെട്ടിനെത്തുന്ന ആലങ്ങാട്ടു സംഘത്തിന്റെ പാനകപൂജ എല്ലാവര്‍ഷവും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.