കടുത്തുരുത്തി: ഞീഴൂര്‍ ജൂബിലി ജങ്ഷനില്‍ പുതുതായി നിര്‍മിച്ച മനുരാജ് മെമ്മോറിയല്‍ വെയ്റ്റിങ് ഷെഡ് പഞ്ചായത്ത് പ്രസിഡന്റ് സൂഷമ ടീച്ചര്‍ നാട മുറിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 

ചടങ്ങില്‍ ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ശരത് ശശി അധ്യക്ഷത വഹിച്ചു. ബൈജു ചെത്തുകുന്നേല്‍ സ്വാഗതം പറഞ്ഞു.  പതിനാലാം വാര്‍ഡ് മെമ്പര്‍ ബീന ഷിബു, മനുരാജിന്റെ കുടുംബാംഗമായ സി.എം. മോഹനന്‍, നാട്ടുകാരനായ ജോസഫ് പല്ലാട്ട് തടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.