വാകത്താനം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സൗജന്യ യാത്രയ്ക്ക് സ്വന്തം കാര്‍ വിട്ടുനല്‍കി ഗ്രാമപ്പഞ്ചായത്തംഗം. പ്രതിഫലം വാങ്ങാതെ വണ്ടിയോടിക്കാന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കൂടി എത്തിയപ്പോള്‍ വാകത്താനം ഗ്രാമപ്പഞ്ചായത്ത് 16, 17 വാര്‍ഡുകളിലെ കോവിഡ് രോഗികള്‍ക്ക് തരപ്പെട്ടത് സൗജന്യ യാത്രാ സൗകര്യം.

വാകത്താനം ഗ്രാമപ്പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ കോരസണ്‍ കാര്‍ നല്‍കി.ഡി.വൈ.എഫ്.ഐ.നാലുന്നാക്കല്‍ ബ്രാഞ്ച്പ്രവര്‍ത്തകന്‍അനീഷ് ജേക്കബ് വേങ്ങമ്മൂട്ടില്‍ പ്രതിഫലം വാങ്ങാതെ ഡ്രൈവറായി.വര്‍ക്ഷോപ്പ് ഉടമയായരാജപ്പന്റെസഹായത്തോടെ ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കാന്‍ കാറില്‍ ക്യാബിന്‍ തിരിച്ചു. ഓരോ യാത്രയ്ക്കും ശേഷം വണ്ടി അണുനശീകരണം നടത്തും.

കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകുന്നതിനടക്കമുള്ള സേവനങ്ങളാണ് ചെയ്തു വരുന്നത്. നാലു ദിവസം കൊണ്ട് 20-ലധികം പേര്‍ക്ക് പ്രയോജനം ലഭിച്ചു.വാഹനത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയെല്ലാം കരുതിയിട്ടുണ്ട്.

കോവിഡ്രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് ടാക്‌സിയോ ആംബുലന്‍സോ യഥാസമയം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരാശയം തോന്നിയതെന്ന് വാകത്താനം ഗ്രാമപഞ്ചായത്ത് അംഗം കോരസണ്‍ പറഞ്ഞു. 

  • 9744502016 (കോരസണ്‍)
  • 9744690757 (അനീഷ്)