കുറവിലങ്ങാട്: ഓണത്തിന്‌ ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള വിത്തുകളുടെയും തൈകളുടെയും വിതരണം പൂർത്തിയായില്ല. വിത്തുവിതരണത്തിൽ തുടക്കത്തിലുണ്ടായ ആശയക്കുഴപ്പവും കോവിഡ് വ്യാപനവുമാണ് നടപടികൾ മന്ദഗതിയിലാക്കിയത്. ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കുമ്പോഴും പല കൃഷിഭവനുകളിലും വിതരണം പൂർത്തിയാക്കാനായിട്ടില്ല.

കോവിഡ് വ്യാപനനിരക്ക് കുറയാത്ത പഞ്ചായത്തുകളിലും നഗരസഭകളിലും ഇവ കൃഷിഭവനുകളിൽ സൂക്ഷിക്കേണ്ട സ്ഥിതിയുണ്ട്. മേയ്, ജൂൺ മാസങ്ങളിലെങ്കിലും നൽകിയിരുന്നെങ്കിൽ ഓണത്തിന് വിളവെടുക്കാൻ സാധിക്കുമായിരുന്നെന്നാണ് കർഷകർ പറയുന്നത്.

ജൂണിലാണ് പദ്ധതി തുടങ്ങിയതെങ്കിലും വിത്തുവിതരണത്തിൽ കുറച്ചുനാൾ തടസ്സം നേരിട്ടു. വി.എഫ്.പി.സി.കെ.യാണ് വിത്തുകളും തൈകളും നൽകിയത്. എന്നാൽ പഴയ കവറിൽ പുതിയ വിത്തുകളെത്തിയത് ആശയക്കുഴപ്പങ്ങൾക്കിടയാക്കി. കാലാവധികഴിഞ്ഞ വിത്തുകളെന്ന പഴികേൾക്കേണ്ടിവരുമെന്ന് അഭിപ്രായങ്ങൾ ഉയർന്നതോടെ ഈ വിത്തുകൾ തിരിച്ചെടുക്കുകയായിരുന്നു