കറുകച്ചാല്‍: നിയന്ത്രണംവിട്ട കാര്‍ സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. യാത്രക്കാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ കോട്ടയം-കോഴഞ്ചരി റോഡില്‍ ചെമ്പിത്താനത്തിന് സമീപമായിരുന്നു അപകടം. ആലുവായില്‍നിന്ന് മല്ലപ്പള്ളിയിലേക്കുവന്ന ആലുവാ സ്വദേശി മാലിക് (35) ഓടിച്ച കാറാണ് അപകത്തില്‍പ്പെട്ടത്.

ഇയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ ഇടിച്ച് ഇരുപതടിയോളം താഴ്ചയില്‍ ചെമ്പിത്താനം തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദംകേട്ട് പിന്നാലെ എത്തിയ വാഹന യാത്രികര്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. കാറിനുള്ളില്‍ അകപ്പെട്ട മാലിക്കിനെ ചില്ലുകള്‍ തകര്‍ത്താണ് പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇയാള്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.