കൊല്ലം: ബഹുമുഖ പ്രതിഭ ശൂരനാട്ട് കുഞ്ഞന്‍ പിള്ള ജനിച്ചു വളര്‍ന്ന ശൂരനാട് തെക്കു കിടങ്ങയം വടക്കു പായിക്കാട്ട് വീട് സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നു.

മലയാള സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വന്നു പോകേണ്ട ചരിത്ര ഭവനം  കാടു കേറി നശിക്കുകയാണ്. ഏതു നിമിഷവും തകര്‍ന്നു വീഴാറായി നില്‍ക്കകയാണ് മേല്‍ക്കൂര. വീട് പുതുക്കി പണിത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.