കൊല്ലം: അനിയന്ത്രിതമായ കടന്ന് കയറ്റങ്ങളും ചൂഷണവും മലിനീകരണവും മൂലം മരണശയ്യയിലായ പള്ളിക്കലാറിനെ രക്ഷിക്കാന്‍ പതാരം ജനനി മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിനുകള്‍ക്കു തുടക്കമായി.

പരിപാടികളുടെ ഭാഗമായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പുറത്തിറക്കിയ ലഖു ലേഖയുടെ പ്രകാശനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍ എയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സുമ ടീച്ചറും സംയുക്തമായി ജില്ലാ കളക്ടര്‍ മിത്രക്ക് നല്‍കി നിര്‍വ്വഹിച്ചു .ജില്ലാ പഞ്ചായത്തു വൈസ് പ്രെസി. ശങ്കരപ്പിള്ള , ശൂരനാട് തെക്കു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ദര്‍ശനനന്‍ ഇവര്‍ സന്നിഹിതരായിരുന്നു.