കൊല്ലം : വെള്ളം കയറിയതിനെത്തുടര്‍ന്ന് ചരക്കുകപ്പല്‍ കൊല്ലം തീരത്തടുപ്പിച്ചു. ഇറാനില്‍നിന്ന് സിങ്കപ്പൂര്‍ വഴി ചൈനയിലേക്ക് സ്റ്റീലുമായി പോയ 'ഹോങ് ഡി' എന്ന വലിയ ചരക്കുകപ്പലാണ് തീരത്തുനിന്ന് മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ ബുധനാഴ്ച രാത്രി എട്ടരയോടെ അടുപ്പിച്ചത്.

കൊച്ചിയില്‍നിന്ന് സാങ്കേതികവിദഗ്ധരെ എത്തിച്ച് കപ്പലിന്റെ തകരാര്‍ പരിഹരിക്കാനാണ് ശ്രമം. ഇതിനു പത്തുദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 19 ചൈനക്കാരും ആറ് വിയറ്റ്നാം സ്വദേശികളുമാണ് കപ്പലിലുള്ളത്.

അറ്റകുറ്റപ്പണി കഴിയുംവരെ പുറംകടലില്‍ നിര്‍ത്തിയിടുന്നതിനുള്ള ഫീസിനത്തില്‍ പ്രതിദിനം 26,000 രൂപ കൊല്ലം തുറമുഖത്തിനു ലഭിക്കും.

COntent Highlights: Water logged ship anchored near kollam shore