തെന്മല : ഉറുകുന്ന് ട്രൈബൽ കോളനിയിലേക്കുള്ള റോഡിനിരുവശവും കാടുമൂടുന്നു. കോളനിയിലേക്കുള്ള പ്രധാന റോഡിന്റെ ഇരുവശത്തും ഒരാൾ പൊക്കത്തിൽ പുല്ലു വളർന്നുനിൽക്കുന്നത് വാഹനയാത്രക്കാരെയും കാൽനട യാത്രികരെയും ദുരിതത്തിലാക്കുന്നു.
കാടുമൂടിയതോടെ രാത്രി ജോലികഴിഞ്ഞെത്തുന്ന കോളനി വാസികൾക്ക് ഇഴജന്തുക്കളുടെ ഭീഷണിയുള്ളതായി പറയുന്നു.
കോളനിയിലെ അങ്കണവാടിക്ക് മുന്നിലെ റോഡിനിരുവശവും ഇതുതന്നെയാണാവസ്ഥ. കാടുവളർന്നതോടെ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും ഈ ഭാഗത്ത് തമ്പടിക്കുന്നു.