പുത്തൂർ : ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. പൂവറ്റൂരിൽ ബൈക്കുകൾ ഉരുട്ടി പ്രകടനം നടത്തി. കുളക്കട ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ, എസ്.രഞ്ജിത്, എസ്.സുജിത്കുമാർ, പി.ഷാജി, സുരേഷ്‌കുമാർ, ശ്രീജിത്ത് ഘോഷ്, പി.പ്രവീൺ, ഡി.എൽ.അനുരാജ്, ആതിര എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഹരികുമാർ, വിജേഷ്, അനന്ദു ആർ.എസ്., സനിൽ എന്നിവർ നേതൃത്വം നൽകി.