പരവൂർ : പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിട്ട് കലയ്ക്കോട് പാറവിള കോളനിക്കടുത്ത് നിർമിച്ച റിക്രിയേഷൻ കം റീഡിങ്‌ റൂം തുറന്നുനൽകാത്തതിൽ പ്രതിഷേധം.

മാടൻനടയ്ക്കടുത്തുള്ള മൈതാനത്തിന്റെ ഓരത്തായി പത്തുമാസംമുൻപാണ്‌ കെട്ടിടം നിർമിച്ചത്. എന്നാൽ, അത്‌ പ്രദേശവാസികളായ ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ പഞ്ചായത്ത് ഇപ്പോഴും ശ്രമിക്കുന്നില്ല. നിർമാണം കഴിഞ്ഞാലുടൻ പ്രവർത്തനമാരംഭിക്കുമെന്നു പറഞ്ഞ ജനപ്രതിനിധിയെ പിന്നീട് കണ്ടിട്ടില്ലെന്നും പ്രദേശത്തെ യുവാക്കൾ പറയുന്നു.

വായനശാല തുറന്നുനൽകാത്തതിൽ ഐ.എൻ.ടി.യു.സി. പൂതക്കുളം മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി. പൂതക്കുളം മണ്ഡലം പ്രസിഡൻറ് കെ.സുനിൽകുമാർ, ആർ.രതീഷ്, നൗഷാദ്, കലയ്ക്കോട് സുനിൽ, സഞ്ജയൻ പിള്ള, മണിയൻ, സുരേഷ് എന്നിവർ സംസാരിച്ചു.