ഓച്ചിറ : ജനകീയ പങ്കാളിത്തത്തോടെ കുറുങ്ങപ്പള്ളി ഗവ. വെൽഫെയർ എൽ.പി.സ്കൂളും പരിസരവും ശുചീകരിച്ചു. കുടുംബശ്രീ പ്രവർത്തകർ, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വാർഡ് അംഗം പി.പ്രസന്നൻ, എസ്.എം.സി. ചെയർമാൻ പി.ഡി.അരുൺരാജ്, വികസനസമിതി ചെയർമാൻ കുറുങ്ങപ്പള്ളി ശ്രീകുമാർ, കെ.വിജയേന്ദ്രൻ, ഹെഡ്മിസ്ട്രസ് വി.ജയശ്രീ, രാജി, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.