ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികൾക്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓണപ്പുടവയും ഓണസദ്യയും നൽകി.

തിരുവോണദിവസം രാവിലെ നടന്ന ചടങ്ങ്‌ സെക്രട്ടറി കെ.ഗോപിനാഥനും പ്രസിഡൻറ് പ്രൊഫ. എ.ശ്രീധരൻ പിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ആർ.ഡി.പദ്മകുമാർ, രക്ഷാധികാരി എം.സി.അനിൽകുമാർ, ട്രഷറർ എം.ആർ.ബിമൽഡാനി, കാര്യനിർവഹണസമിതി, പൊതുസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.