പന്തളം : പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ മോൺസൺ മാവുങ്കലിനെതിരേ ഒരു പരാതികൂടി. പന്തളം ആസ്ഥാനമായ ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമ എം.കെ.രാജേന്ദ്രൻപിള്ളയുടെ ആറേകാൽ കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പരാതിയിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ പറഞ്ഞു.

2020-ലാണ് മോൺസൺ 6.27 കോടി രൂപ രാജേന്ദ്രൻപിള്ളയോട് വായ്പയായി വാങ്ങിയത്. ബാങ്കിലുള്ള പണം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കിട്ടിയാലുടൻ തുക തിരികെ നൽകാമെന്നും രാജേന്ദ്രൻ പിള്ളയോട് പറഞ്ഞിരുന്നു. ശ്രീവത്സത്തിന്റെ അരൂരുള്ള സ്ഥലത്ത് ഇയാളുടെ ആഡംബര വാഹനങ്ങളുൾപ്പെടെ സൂക്ഷിക്കാനുള്ള സ്ഥലവും നൽകിയിരുന്നു.