കൊട്ടിയം : കോവിഡ് മാനദണ്ഡം അനുസരിച്ച് ബലി പെരുന്നാൾ നമസ്കാരത്തിന് പള്ളികൾ ഒരുങ്ങി. ഇത്തിക്കര മുസ്‌ലിം ജമാഅത്തിൽ പെരുന്നാൾ നമസ്കാരങ്ങൾ നടത്തുമെന്ന് പ്രസിഡൻറ് മൈലക്കാട് ഷായും സെക്രട്ടറി അഷറഫും അറിയിച്ചു. പെരുന്നാൾ നമസ്കാരം എട്ടിനും ജുമാ നമസ്കാരം ഉച്ചയ്ക്ക് ഒന്നിനും നടക്കും. രജിസ്‌ട്രേഷൻ രാവിലെ ഏഴിന് ആരംഭിക്കും. ചീഫ് ഇമാം ഷെഫിക്ക് അസ്ഹരി നേതൃത്വം നൽകും.
കിളികൊല്ലൂർ തെക്കുംകര മുസ്‌ലിം ജമാഅത്തിൽ ഏഴിന് പെരുന്നാൾ നമസ്കാരം നടക്കും. ഇമാം നൗഫൽഖാൻ മന്നാനി നേതൃത്വം നൽകുമെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.
അയത്തിൽ മുഹിയിദീൻ ജുമാമസ്ജിദിൽ 7.45-ന് പെരുന്നാൾ നമസ്കാരം നടക്കും. ജമാഅത്ത് അംഗങ്ങളായ നൂറുപേർക്കായിരിക്കും പ്രവേശനം. ഇമാം അയ്യൂബ് മന്നാനി നമസ്കാരത്തിന് നേതൃത്വം നൽകും.
കണ്ണനല്ലൂർ മുസ്‌ലിം ജമാഅത്തിൽ ഏഴിന് പെരുന്നാൾ നമസ്കാരം നടക്കും. ഇമാം സലിം ഷാ മൗലവി നേതൃത്വം നൽകും.