കൊല്ലം : വെട്ടിക്കുറച്ച കെ.എസ്.ആർ.ടി.സി. സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഉപരോധസമരത്തിന് യൂത്ത് കോൺഗ്രസ് പാർലമെന്ററി ഉപാധ്യക്ഷൻ ആർ.അരുൺരാജ്, പാർലമെന്ററി ജനറൽ സെക്രട്ടറിമാരായ ഷെഫീക്ക് കിളികൊല്ലൂർ, ആർ.എസ്.അബിൻ, സജുദാസ്, അനീഷ് പടപ്പക്കര, ഫൈസൽ കുളപ്പാടം, ഷെഫീക്ക് ചെന്താപ്പൂര്, മിൽട്ടൺ ഫെർണാണ്ടസ്, അഫ്‌സൽ തമ്പൂര് തുടങ്ങിയവർ നേതൃത്വം നൽകി.
പി.എസ്.സി. ഓഫീസിലേക്ക് മാർച്ച്
കൊല്ലം : പി.എസ്.സി. പിണറായി സർവീസ് കമ്മിഷനായി മാറിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി. ഓഫീസിലേക്ക് മാർച്ചും റീത്തുവെച്ച് പ്രതിഷേധവും നടത്തി. ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു.
അസംബ്ലി മണ്ഡലം പ്രസിഡന്റ് വിഷ്ണുസുനിൽ പന്തളം, സജുഖാൻ, ഒ.ബി.രാജേഷ്, വിഷ്ണു വിജയൻ, കൗശിക്, യദുകൃഷ്ണൻ, ഷാ സലിം, ബിനോയ് ഷാനൂർ, ഹർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Youth Congress Picketing, Youth Congress Transport Office Picketing, PSC Office March