നീണ്ടകര : കടലിൽ അമേരിക്കൻ പായ്ക്കപ്പൽ കണ്ടെത്തി. തീരദേശ പോലീസിന്റെ പരിശോധനയിൽ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. അഴീക്കൽ ഭാഗത്ത് മൂന്നൂറ് നോട്ടിക്കൽ മൈലിൽ ആണ് പായ്ക്കപ്പൽ നങ്കൂരമിട്ടത്.
മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് തീരദേശ പോലീസ് നടത്തിയ പരിശോധനയിൽ ഇന്ധനം തീർന്നതിനെ തുടർന്നാണ് കപ്പൽ നങ്കൂരമിട്ടതെന്ന് മനസ്സിലാക്കി.
തുടർന്ന് തീരദേശ പോലീസ് അധികൃതർ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. അമേരിക്കക്കാരനായ മാർക്ക് ആന്റണി ബ്രൈറ്റ് നിയന്ത്രിച്ച മിസ്റ്റിക് എന്ന പായ്ക്കപ്പലാണ് കടലിൽ അകപ്പെട്ടത്. തന്നെ സഹായിച്ച തീരദേശ, ജില്ലാ പോലീസ് എന്നിവർക്ക് നന്ദി പറഞ്ഞാണ് മാർക്ക് ആന്റണി മടങ്ങിയത്.