കൊല്ലം : കൊല്ലം ബൈപ്പാസിൽ തുടർന്നുവരുന്ന അപകടങ്ങൾ അവസാനിപ്പിക്കാൻ സർക്കാർതലത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം ഡോ. കെ.മോഹൻകുമാറാണ് കേസെടുത്തത്.

അശാസ്ത്രീയമായ അലൈൻമെന്റും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ദേശീയപാത അതോറിറ്റിയും കളക്ടറും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് പരിഗണിക്കും.

Content Highlights: Kollam Bypass Accidents, Human Rights Commission, Notice to NH Authority