കൊല്ലം : ഓൾ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി കോവിഡ്‌ ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലേക്ക്‌ സമാഹരിച്ച വസ്തുക്കൾ കളക്ടർക്ക്‌ കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബി.വേണുഗോപാൽ നായരാണ്‌ കളക്ടർ ബി.അബ്‌ദുൾ നാസറിന്‌ സാധനസാമഗ്രികൾ കൈമാറിയത്‌.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്‌ എസ്‌.ദേവരാജൻ, ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, ഓൾ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബുർ റഹ്‌മാൻ, ഭാരവാഹികളായ നിസാം, കെ.ജെ.തോമസ്‌, നാസറുദ്ദീൻ, ബിജു ശിവദാസൻ, സുദർശനൻ പിള്ള, പരമേശ്വരൻ നായർ എന്നിവർ പങ്കെടുത്തു.