കൊല്ലം : ക്രീമിലെയർ വ്യവസ്ഥയിൽ മാറ്റംവരുത്താൻ കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ശ്രമിക്കുന്നത് വഞ്ചനാപരമാണെന്ന്‌ അഖിലകേരള വിശ്വകർമ മഹാസഭ കൊല്ലം യൂണിയൻ.

മറ്റു പിന്നാക്ക വിഭാഗത്തിനുള്ള പ്രാതിനിധ്യം 27 ശതമാനം വേണമെന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്‌ നിലനിൽക്കെ 11.1 ശതമാനം പ്രാതിനിധ്യമാണ് പിന്നാക്ക സമുദായങ്ങൾക്കുള്ളത്.

ഒഴിവാക്കേണ്ടത് സാമൂഹികമായി മുന്നാക്കമായവരെയാണെന്ന്‌ യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ്, സെക്രട്ടറി ജി.വിനോബൻ എന്നിവർ അഭിപ്രായപ്പെട്ടു.