കൊല്ലം : കണ്ടെയ്‌ൻമെന്റ് സോണുകളിൽ അക്ഷയ സെന്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി കൊടുത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള കോമൺ സർവീസ് സെന്ററുകളും തുറക്കാൻ അനുമതി നൽകണമെന്ന് സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റി സെക്രട്ടറി ചന്ദ്രബോസ് ആവശ്യപ്പെട്ടു. അക്ഷയ സെന്ററുകൾ പോലെ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾക്ക് പൊതുജനങ്ങൾ ആശ്രയിക്കുന്നത് കോമൺ സർവീസ് സെന്ററിനെയാണ്.