കൊല്ലം : കളക്ടർ ബി.അബ്ദുൾ നാസർ വീട്ടിൽ സ്വയം നിരീക്ഷണത്തിലായി. കോവിഡ് പോസിറ്റീവായ രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ള ഒരാൾ ഓഫീസിൽ വന്നതുകൊണ്ടാണ് ഇതെന്ന് കളക്‌ടർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അറിയിച്ചു. ബന്ധപ്പെട്ട മറ്റുള്ളവരെ ഡി.എം.ഒ. വിവരം അറിയിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.