കൊല്ലം : കോവിഡ്‌ കാലത്ത് കളക്ടർ, സി.പി.എം. ജില്ലാ സെക്രട്ടറിയെപ്പോലാണ് പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.യെയും സന്നദ്ധപ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ സംഘടനകളെയും ഒഴിവാക്കിയതിലൂടെ ഇത് വ്യക്തമാവുകയാണെന്ന്‌ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.