കൊല്ലം : ലോകം മഹാമാരിയുടെ പിടിയിൽ വിറങ്ങലിച്ചുനിൽക്കുന്ന ഘട്ടത്തിൽ വന്നണഞ്ഞ ഈ ബലി പെരുന്നാളിൽ ആഘോഷാരവങ്ങളിൽ മുഴുകാതെ, കഷ്ടപ്പെടുന്നവരെ ചേർത്തുപിടിച്ചുകൊണ്ട് സന്തോഷം പങ്കിടാൻ എല്ലാ വിശ്വാസികളും സന്നദ്ധമാകണമെന്ന്‌ കേരള മുസ്‌ലിം ജമാഅത്ത്‌ ഫെഡറേഷൻ പ്രസിഡന്റ്‌ കടയ്ക്കൽ അബ്ദുൽ അസീസ്‌ മൗലവി അറിയിച്ചു.

ഹജ്ജിന്റെ ആത്മാവായ അറഫ സമ്മേളനത്തിൽ സാധാരണ മുപ്പതുലക്ഷം ഹാജിമാർ സമ്മേളിക്കുന്നിടത്ത് ഇത്തവണ ആയിരത്തിൽ പരിമിതപ്പെടുത്തിയാണ് കർമങ്ങൾ പുരോഗമിക്കുന്നത് എന്ന ഉത്തമബോധ്യത്തോടെ വേണം പെരുന്നാൾ നിസ്കാരവും അനുബന്ധ അനുഷ്ഠാനങ്ങളും പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.