കൊല്ലം : വൃക്കയിലെ കല്ലുകൾ നീക്കുന്ന അതിനൂതന ശസ്ത്രക്രിയയായ ഇ.സി.ഐ.ആർ.എസ്. ഉപാസന ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വിജയകരമായി നടത്തി.

പള്ളിമൺ സ്വദേശിയായ എഴുപത്തഞ്ചുകാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

കല്ലുകൾ ഒറ്റത്തവണകൊണ്ട് നീക്കാനാകുമെന്നതാണ് ഈ ശസ്ത്രക്രിയയുടെ ഗുണം. ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, അമിതവണ്ണം, നടുവേദന തുടങ്ങിയവയുള്ളവർക്ക് സൗകര്യപ്രദമായ ശസ്ത്രക്രിയാരീതിയാണിത്. ഡോ. ദർശൻ സദാശിവന്റെ നേതൃത്വത്തിൽ ഡോ. ബീന പണ്ടാല, ജോൺ ജോസഫ്, നഴ്‌സിങ്, ബയോമെഡിക്കൽ ഒ.ടി. അസിസ്റ്റൻുമാരായ നിഷ, ജോജി, ഐറിൻ, ഹിമ, സന്തോഷ് എന്നിവരാണ് ശസ്ത്രക്രിയാസംഘത്തിലുണ്ടായിരുന്നത്.