കൊല്ലം : രാമൻകുളങ്ങരയിൽ കാർ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച വൈകീട്ട്‌ നാലരയോടെയാണ്‌ സംഭവം. ചവറ ഭാഗത്തുനിന്ന്‌ എത്തിയ കാർ രാമൻകുളങ്ങര ജങ്‌ഷനിലെ ലാബിന്‌ സമീപത്തുകൂടി കയറി തൊട്ടടുത്ത കെട്ടിടത്തിലെ മൊബൈൽകടയ്ക്ക്‌ മുന്നിലെ തിട്ടയുടെ മുകളിൽനിന്ന്‌ താഴേക്ക്‌ വീഴുകയായിരുന്നു. കാർ റോഡരികിലെ ഇരുമ്പുകമ്പിയിൽ തട്ടിനിന്നതിനാൽ അപകടം ഒഴിവായി. നിരവധി വാഹനങ്ങളാണ്‌ ഈ സമയത്ത്‌ റോഡിലൂടെ കടന്നുപോയിരുന്നത്‌.