കൊല്ലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ റഫ്രിജറേറ്റർ, പി.പി.ഇ.കിറ്റുകൾ, ഹാൻഡ്‌ സാനിെെറ്റസർ, മാസ്കുകൾ, ബഡ്ഷീറ്റുകൾ തുടങ്ങിയവ സംഭാവന ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.ചന്ദശേഖരപിള്ള, സെക്രട്ടറി കെ.രാജേന്ദ്രൻ, ട്രഷറർ കെ.സമ്പത്ത് കുമാർ, ബ്ലോക്ക് സെക്രട്ടറി എൻ.പി.ജവഹർ, എൻ.പൃഥ്വീരാജ് തുടങ്ങിയവർ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന് കൈമാറി.

സി.എം.ഡി.ആർ.എഫ്‌.-കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ 17 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെൻഷൻകാരിൽനിന്ന്‌ 2.49 കോടി രൂപ സമാഹരിച്ചുനൽകിയിട്ടുണ്ട്.