കൊല്ലം : കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾക്കായുള്ള എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ട സഹായം കളക്ടർ ബി.അബ്ദുൾ നാസറിന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി കൈമാറി.

ജില്ലാ പ്രസിഡന്റ്‌ എസ്.വിനോദ് കുമാർ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വിനീത വിൻസെന്റ്‌ എന്നിവർ പങ്കെടുത്തു.

തുടർന്ന് വിവിധ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന സെന്ററുകളിലേക്ക് സഹായം എത്തിക്കുന്ന പ്രവർത്തനവും വൊളന്റിയർമാരെ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.