കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ ജില്ലയിൽ ബുധനാഴ്ച 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തർ ആദ്യമായി എണ്ണത്തിൽ നൂറു കടന്നത് ആശ്വാസമായി. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ടെന്ന് രോഗമുക്തരുടെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗബാധിതരിൽ ഒരാൾ വിദേശത്തുനിന്നും അഞ്ചുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 77 പേർക്ക് സമ്പർക്കംമൂലം രോഗബാധ സംശയിക്കുന്നു.

വിദേശത്തുനിന്ന്‌ എത്തിയ ആൾ

:ഇളമാട് ചെറുവയ്ക്കൽ സ്വദേശി (57) യു.എ.ഇ.യിൽനിന്ന്‌ എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർ

:ഇളമാട് സ്വദേശി (37) ഡൽഹിയിൽനിന്നും കുളക്കട പൂവറ്റൂർ സ്വദേശി (46) തമിഴ്നാട്ടിൽനിന്നും കടയ്ക്കൽ പാലയ്ക്കൽ സ്വദേശിനി (24) മഹാരാഷ്ട്രയിൽനിന്നും ഇട്ടിവ സ്വദേശി (27), തെന്മല ഇടമൺ സ്വദേശി (31) എന്നിവർ ബംഗാളിൽനിന്നും എത്തിയവരാണ്.

ആരോഗ്യപ്രവർത്തകൻ

:തിരുവനന്തപുരം സ്വദേശി (കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ-31) തിരുവനന്തപുരത്ത് ചികിത്സയിലാണ്.