കൊല്ലം : കോവിഡ് മഹാമാരിക്കുശേഷം ഇന്ത്യൻ സാമ്പത്തികരംഗം എന്ന വിഷയത്തിൽ ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഓഗസ്റ്റ് ഒന്നിന് അന്താരാഷ്ട്ര വെബിനാർ നടത്തുന്നു. കോവിഡ്‌മൂലം സാമ്പത്തികരംഗത്തുണ്ടായ ആഘാതത്തിൽനിന്ന്‌ കരകയറി സാമ്പത്തിക പുനരുദ്ധാരണത്തിനുള്ള മാർഗങ്ങൾ അന്താരാഷ്ട്ര വിദഗ്‌ധർ വെബിനാറിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.tkmim.ac.in അല്ലെങ്കിൽ 9744150008 എന്ന നമ്പരിൽ ബന്ധപ്പെടണം.