കൊല്ലം : സംസ്ഥാന സർക്കാരിനെയും സർവകലാശാലകളെയും മറികടന്ന് കോളേജുകൾക്ക് സ്വയംഭരണാനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെയും യു.ജി.സി.യുടെയും നയത്തിനെതിരേ എസ്.എഫ്.ഐ. സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ജില്ലയിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കാളികളായി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒറ്റയ്ക്ക് പ്ലക്കാർഡ് ഉയർത്തിയാണ് വിദ്യാർഥികൾ പ്രതിഷേധത്തിൽ അണിചേർന്നത്. ചാത്തന്നൂരിൽ എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം.സജിയും കൊല്ലത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ജിറ്റി അഞ്ചുകൃഷ്ണയും പത്തനാപുരത്ത് ജില്ലാ സെക്രട്ടറി പി.അനന്ദുവും ജില്ലാ പ്രസിഡൻറ് മുഹമ്മദ് നെസ്മൽ കൊട്ടിയത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.ജയേഷ് അഞ്ചലിലും യു.പവിത്ര കൊല്ലത്തും എസ്.സന്ദീപ് ലാൽ, ആര്യപ്രസാദ് എന്നിവർ കരുനാഗപ്പള്ളിയിലും പ്രതിഷേധത്തിന് നേതൃത്വം നൽകി.